കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ സഹകാരി സംഗമം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി രാമപുരത്ത് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും പ്രത്യുല്പാദനമേഖലകളിലും ചെറുകിട വ്യവസായ, സ്റ്റാര്‍ട്ടപ്പ് സംരംഭകങ്ങളിലും മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണമേഖലകളിലും വായ്പകള്‍ നല്‍കി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗങ്ങളും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. പുതിയ സഹകരണ ഭേദഗതി ബില്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
0 Comments