കാണക്കാരി സംസ്‌കൃതി അക്ഷയശ്രീയുടെ ഒന്നാമത് വാര്‍ഷിക യോഗവും, കുടുംബ സംഗമവും ഞായറാഴ്ച നടന്നു. കാണക്കാരി വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന യോഗം സംസ്‌കൃതി അക്ഷയശ്രീ ജില്ല ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് ബിന്‍സ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് രാജേഷ് വി അധ്യക്ഷനായിരുന്നു. താലൂക്ക് ഭാരവാഹികളായ ഗോപകുമാര്‍, അജയകുമാര്‍, സി.കെ. സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്ഷയശ്രീ യൂണിറ്റ് സെക്രട്ടറി നെല്‍ജി സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. എ.എസ്. മോഹനന്‍ സമ്മാനദാനം നിര്‍വഹിച്ചു.
0 Comments