വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സേഫ് സ്‌കൂള്‍ ബസ് ഓപ്പറേഷന്‍ പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിലും, വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കുപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലും പ്രത്യേക സുരക്ഷാ പരിശോധന നടത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കല്‍ കണ്ടീഷനും പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റേയും, ആര്‍.ടി. ഓഫീസുകളിലേയും എം.വി.ഐ, എം.എംവി.ഐ മാരുടെ നേതൃത്വത്തിലാണ് പരിശോധന.
0 Comments