കേരളാ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ലാ സമ്മേളനം പാലായില്‍ നടന്നു. പൊതുസമ്മേളനം രാവിലെ 10 മണിക്ക് ജോസ് കെ.മാണി എം.പി ഉത്ഘാടനം ചെയ്തു. തോമസ് ചാഴികാടന്‍ എം പി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജോബി വര്‍ഗീസ് കുളത്തറ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സാജന്‍ അലക്‌സിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വനിതാ സെല്‍ കണ്‍വീനര്‍ മിനി. എം. മാത്യു ഉദ്ഘാടനം ചെയ്തു. പതിമൂന്ന് സബ് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. ജില്ലാ സെക്രട്ടറി ജിജി കെ ജോസ്, സംസ്ഥാന പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ജോര്‍ജ്ജുകുട്ടി ജേക്കബ്, പ്രൊഫ. ലോപ്പസ് മാത്യു , ടോമി കെ തോമസ്, പ്രൊഫ.ബാബു മൈക്കിള്‍, പെണ്ണമ്മ തോമസ്, ഷൈന്‍ ജോസ്, നോയല്‍ മാത്യൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments