Breaking...

9/recent/ticker-posts

Header Ads Widget

എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ വടക്കന്‍ മേഖല സമ്മേളനം



എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ വടക്കന്‍ മേഖല സമ്മേളനം ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വടക്കന്‍ മേഖലയിലെ ശാഖകളായ അരീക്കര , ഏഴാച്ചേരി, രാമപുരം, കുറിഞ്ഞി , മേലുകാവ് , കൊല്ലപ്പള്ളി, നീലൂര്‍, ഉള്ളനാട് , പിഴക്, വേഴാങ്ങാനം , കയ്യൂര്‍ ശാഖകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ കണ്‍വീനര്‍ എം ആര്‍ ഉല്ലാസ്, യൂണിയന്‍ നേതാക്കളായ സജീവ് വയലാ , കെ ആര്‍ ഷാജി, സി ടി രാജന്‍, അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട്, സാബു,  മിനര്‍വാ മോഹന്‍ ,സോളി ഷാജി, അരുണ്‍ കുളംമ്പള്ളി, അനീഷ് ഇരട്ടിയാനി, ആത്മജന്‍, ഗോപന്‍ ഗോപു , എം എന്‍ രമേശ്, പിജി പ്രദീപ്, രാജേഷ് ശാന്തി, രഞ്ജന്‍ ശാന്തി, കെജ്രിവാള്‍ ആര്‍ രാജന്‍, കെ കെ വിനു എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.




Post a Comment

0 Comments