Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം



വലവൂര്‍ ഗവ. യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം  മാണി സി കാപ്പന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് എല്‍ എസ് എസ് വിജയികളെ ആദരിച്ചു. മികച്ച യു പി സ്‌കൂളിനുള്ള കരൂര്‍ ഗ്രാമപ്പഞ്ചായത്ത് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച പി ടി എ യ്ക്കുള്ള പുരസ്‌കാരവും കരൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം  വിതരണം ചെയ്തു. രാമപുരം AEO ജോസഫ് കെ കെ വിവിധ എര്‍ഡോവ്‌മെന്റുകളും കേരള ബാങ്ക് ബോര്‍ഡ് മെമ്പര്‍ ഫിലിപ്പ് കുഴികുളം വിവിധ ഉപജില്ല മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പ്രധാനാധ്യാപകന്‍ ഷാജി ജോണ്‍ , ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ,  പി ടി എ പ്രസിഡന്റ് റെജി എംആര്‍, എസ് എം സി പ്രസിഡന്റ് രാമചന്ദ്രന്‍ കെ എസ് , എംപിടിഎ പ്രസിഡന്റ് രജി സുനില്‍ , സീനിയര്‍ അസിസ്റ്റന്റ് പ്രിയ സെലിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.




Post a Comment

0 Comments