കാര്‍ഷികമേഖലയില്‍ അടക്കം വില തകര്‍ച്ച നേരിടുമ്പോള്‍ ദുരിതത്തിലായ ജനങ്ങളെ മറന്നാണ് ഇടതു സര്‍ക്കാര്‍ സാമ്പത്തിക മേഖലയാകെ തകര്‍ക്കുന്ന ജീവിത പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നികുതി പിരിക്കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടബാധ്യതയില്‍ നട്ടംതിരിയുന്ന ജനങ്ങളെ മറന്നുള്ള പ്രവര്‍ത്തനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്നും തുടര്‍ഭരണത്തിലൂടെ അധികാരത്തില്‍ എത്തിയ ഇടതു സര്‍ക്കാരിന് അധികാരത്തിന്റെ മത്താണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും അവരോടൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. വി കെ കുര്യന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
0 Comments