സംസ്ഥാന റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമുകളുടെ തെരഞ്ഞടുപ്പും അണ്ടര്‍ 15 ചാമ്പ്യന്‍ഷിപ് മത്സരങ്ങളും മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ റസ്‌ലിംഗ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നു. കണ്ണൂരില്‍ നടക്കുന്ന അണ്ടര്‍ 20 കോഴിക്കോടു നടക്കുന്ന അണ്ടര്‍ 17 സംസ്ഥാന റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. റസ്ലിംഗ് അസ്സോ. ജില്ലാ പ്രസിഡന്റ് അവിനാഷ് മാത്യു അദ്ധ്യക്ഷനായിരുന്നു. സകൂള്‍ മാനേജര്‍ റവ. ഫാ.മാത്യു ആനത്തറയ്ക്കല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി സഖറിയാസ്, റവ. ഫാ. ജിജി മാനുവല്‍, എമ്മാനുവല്‍ മാത്യു മണിയങ്ങാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റെ സാജന്‍ മണിയങ്ങാട്ട്, ജില്ലാ സെക്രട്ടറി ബിജുകുഴുമുള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയ റഫറിമാരായ അഞ്ജന യൂ രാജന്‍, ചന്ദല് അഭിഷേക് രാജേഷ് സിംഗ്, സംസ്ഥാന റഫറിമാരായ നെല്‍സണ്‍ മാത്യു, മനോജ് കെ നായര്‍ എന്നിവര്‍ മത്സരങ്ങള് നിയന്ത്രിച്ചു. കിടങ്ങൂര്‍ NSS, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍, സെന്റ് മേരീസ് പാലാ, സെന്റ് ആന്റണീസ് മുത്തോലി, ഏ.ആര്‍.എസ് ഭരണങ്ങാനം, ചിങ്ങവനം NSS, മുസ്ലിം HS കങ്ങഴ, SH മൌണ്ട് കോട്ടയം, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്, കോട്ടയം MD സെമിനാരി, കോട്ടയം ജിംനേഷ്യം, കുമരകം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ എന്നിങ്ങനെ വിവിധ സ്‌കൂളുകള്‍, കോളേജുകളില്‍ നിന്ന് 50ല്‍ പരം കുട്ടികളും പങ്കെടുത്തു.
0 Comments