Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി


അയര്‍ക്കുന്നം  ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. അയര്‍ക്കുന്നം എസ്.എന്‍.ഡി.പി ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന തിരുവുത്സവത്തിന്റെ കൊടിയേറ്റ് ശനിയാഴ്ച രാവിലെ 10.30 നും 11 നും മദ്ധ്യേ തന്ത്രി പ്രജിത്ത് തന്ത്രികളുടെയും, മേല്‍ശാന്തി പ്രതീഷ് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ഗുരുപൂജ,  കലശപൂജ എന്നിവയും നടന്നു. ബിന്ദു സജീവ് പ്രഭാഷണം നടത്തി. പ്രസാദമൂട്ട് ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങിയ പരിപാടികളും  നടന്നു. സമാപന ദിവസമായ തിങ്കളാഴ്ച പ്രഭാഷണം, പ്രസാദമൂട്ട്, താലപ്പൊലി ഘോഷയാത്ര തുടങ്ങിയ പരിപാടികള്‍ നടക്കും. ഡോ രാധാകൃഷ്ണന്‍ റ്റി.എന്‍, മോഹനന്‍ ബാബു ചെറിയനോലിക്കല്‍, രജനി ബിന്ദു, അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്സവക്കമ്മറ്റിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.




Post a Comment

0 Comments