Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി.



കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ അവധിക്കാല പരിശീലന  ക്യാമ്പിന് തുടക്കമായി. കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍, വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസിന്റെ അധ്യക്ഷതയില്‍, പദ്ധതികളുടെ ചുമതലകള്‍ വഹിക്കുന്ന സ്‌കൂളിലെ 9 അധ്യാപകര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം, ഫാദര്‍ ബിനു വളവുങ്കല്‍, സ്റ്റാഫ് സെക്രട്ടറി ബിജു സി.ജെ എന്നിവര്‍ പ്രസംഗിച്ചു. ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക പരിശീലനങ്ങളും, സംഗീതം ഉള്‍പ്പെടെ വിവിധ കലാ പരിശീലനങ്ങള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, ശാസ്ത്ര, ഗണിത, ഭാഷാ പരിശീലനങ്ങള്‍, കരാട്ടെ പരിശീലനം,ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രോഗ്രാം, എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.




Post a Comment

0 Comments