Breaking...

9/recent/ticker-posts

Header Ads Widget

'കരിയര്‍ മോട്ടിവേഷന്‍' എന്ന വിഷയത്തില്‍ യുവജന ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു



ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് പാലാ,  വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്ലേസ്‌മെന്റ് സെല്ലുമായി ചേര്‍ന്ന്  അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി  'കരിയര്‍ മോട്ടിവേഷന്‍' എന്ന വിഷയത്തില്‍ യുവജന ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റീനു ബി ജോസ് അധ്യക്ഷയായിരുന്നു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എസ് രമാദേവി, ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റ് മേധാവി അനില്‍കുമാര്‍ എം.ജി, ബയോമെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. ആശ എന്‍.ഡി എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments