Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈക ഗവണ്‍മെന്റ് ആശുപത്രി കവാടത്തിങ്കല്‍ പ്രതിഷേധ ധര്‍ണ്ണ



പൈക ഗവണ്‍മെന്റ് ആശുപത്രിക്ക് മാത്തച്ചന്‍ കുരുവനാക്കുന്നേലിന്റ പേര് ഇടുവാനുള്ള പൈക നിവാസികളുടെ ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി കവാടത്തിങ്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം  ചെയ്തു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും,  പൊതുപ്രവര്‍ത്തകനും പൈക ഗവണ്‍മെന്റ് ആശുപത്രി തുടങ്ങുന്നതിനായി രണ്ടര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്ത മാത്തച്ചന്‍ കുരുവനാക്കുന്നേലിന്റെ പേര് നല്‍കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ നിലപാട് പൈക നിവാസികളോടുള്ള വെല്ലുവിളിയാണെന്ന്  സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.കേരള കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡണ്ട് സന്തോഷ് മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്സ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി.  പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രസാദ് ഉരുളികുന്നം, ജോയിക്കുട്ടി തോക്കനാട്ട്, പാര്‍ട്ടി നേതാക്കളായ തോമാച്ചന്‍ പാലക്കുടി ,ഷിബു പൂവേലില്‍, മാത്യു ആനിത്തോട്ടം ,കെ.സി കുഞ്ഞുമോന്‍, സണ്ണി പാലക്കല്‍, പെണ്ണമ്മ സേവ്യര്‍, ഡിജു സെബാസ്റ്റ്യന്‍, ബിനോയി ചെമ്പകശ്ശേരി, ഫിലിപ്പ് വെള്ളാപ്പള്ളി, ചാക്കോച്ചന്‍ കളപ്പുര ,കിഷോര്‍ പാഴൂകുന്നേല്‍, വിന്‍സെന്റ് കണ്ടത്തില്‍, അഖില്‍ ഇല്ലിക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ ധര്‍ണയ്ക്ക് ശേഷം സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മാത്തച്ചന്‍ കുരുവിനാക്കുന്നേലിന്റെ പേര് ആശുപത്രി കെട്ടിടത്തില്‍  കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലേഖനം ചെയ്തു.




Post a Comment

0 Comments