Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലവും ഇനി മുതല്‍ ഓണ്‍ലൈനിലാവും.



സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലവും ഇനി മുതല്‍ ഓണ്‍ലൈനിലാവും. ഷാപ്പുകള്‍ ഹൈടെക് ആക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളും നടപ്പിലാക്കും. റേഷന്‍ കട പോലെ ഷാപ്പുകള്‍ക്ക് ഏകീക്യത നിറവും നടപ്പിലാക്കും. കള്ളുഷാപ്പുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി സംസ്ഥാനത്തെ പുതിയ മദ്യനയം രണ്ട് മാസത്തിനുളളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും.  കെ.ടി.ഡി.സി.യാണ് ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. വൃത്തിയുള്ള ഒരു ഹാള്‍, റിസപ്ഷന്‍, ഫാമിലി മുറി, എ.സി, നല്ല ഇരിപ്പിടവും തീന്‍ മേശയും, അത്യാവശ്യം പാര്‍ക്കിംഗ് സൗകര്യവും തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസിഫിക്കേഷന്‍ നല്‍കുക. ക്ലാസിഫിക്കേഷന്‍ മാനദണ്ഡമനുസരിച്ച് ഷാപ്പുകളുടെ ദൂരപരിധിയില്‍ ഇളവുകള്‍ നല്‍കുവാനും ആലോചനയുണ്ട്. ഇപ്പോള്‍ 400 മീറ്റര്‍ ഉള്ള ദൂരപരിധി 200 വരെയാക്കി കുറക്കുവാനും സാധ്യതയുണ്ട്.  എ, ബി.. ഗ്രേഡായിരിക്കും ഷാപ്പുകള്‍ക്ക് നല്‍കുക. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ കാര്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട കള്ളുഷാപ്പുകളുടെ കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നല്‍കി. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്നും നടത്താം. രണ്ട് മാസത്തേക്കുള്ള ലൈസന്‍സ് ഫീസ് കണക്കാക്കി അടച്ചാല്‍ മതിയാകും.




Post a Comment

0 Comments