Breaking...

9/recent/ticker-posts

Header Ads Widget

വ്യത്യസ്ത കഴിവുകളുള്ളവരുടെ കലോത്സവം ''ഉണര്‍വ്വ് 2023''



കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഞ്ചായത്തിലെ വ്യത്യസ്ത കഴിവുകളുള്ളവരുടെ കലോത്സവം ''ഉണര്‍വ്വ് 2023''  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജിന്റ അദ്ധ്യക്ഷതയില്‍ പാലാ ഡി.വൈ.എസ്.പി. എ.ജെ. തോമസ്  കലോത്സവം ഉദ്ഘാടനവും ഭിന്നശേഷിക്കാര്‍ക്കുളള ഉപകരണ വിതരണവും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജേഷ് ബി., വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ്യാ രാജേഷ്, , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ആലീസ് ജോയി,  ആനീസ് കുര്യന്‍ ,  മഞ്ചു ദിലീപ് ,  ഗോപി കെ.ആര്‍., ജോസഫ് പി.സി.,  മെര്‍ലി ജെയിംസ്,   സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രമ്യാ രാജേഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മിനികുമാരി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments