Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.



പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള  ചാത്തന്‍തറ ഭാഗത്ത് നന്തികാട്ട്  ജോബിന്‍ ജോസ്  (36) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളെ കഴിഞ്ഞദിവസം വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ പരിശോധനയ്ക്കായി മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും, അവിടെവച്ച് ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.പരിശോധനയ്ക്കായി ജീപ്പില്‍ നിന്നും ഇറങ്ങിയ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും യൂണിഫോം വലിച്ച് കീറുകയുമായിരുന്നു. തുടര്‍ന്ന് എരുമേലി സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എരുമേലി സ്റ്റേഷന്‍ എസ്.എച്ച്. ഒ അനില്‍കുമാര്‍ വി.വി, എസ്.ഐ അബ്ദുള്‍ അസീസ്, രാജേഷ് സി.പി.ഒ മാരായ ഷാജി ജോസഫ്. ഷഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments