ഭാരതീയ വിദ്യാനികേതന്‍ കോഴാനാല്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോട് അനുബന്ധിച്ച് ദേശതാലപ്പൊലി നടന്നു. കലാമുകുളം, ചക്കാമ്പുഴ എന്നീ കരകളില്‍നിന്നുമാണ് ക്ഷേത്രത്തിലേയ്ക്ക് ദേശതാലപ്പൊലി ഘോഷയാത്ര നടന്നത്.  താലപ്പൊലി ഘോഷയാത്രകള്‍ ഇടക്കോലി പൂവപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തു സംഗമിച്ച ശേഷം കോഴനാല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. മയൂരനൃത്തം, തെയ്യംകലാരൂപം, ദേവ നൃത്തം, കൈകൊട്ടികളി, വനിതാശിങ്കാരിമേളം, വാദ്യമേളങ്ങള്‍ എന്നിവ താലപ്പൊലി ഘോഷയാത്രയെ ആകര്‍ഷകമാക്കി.