കൃഷിക്കാരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക വകുപ്പുമന്ത്രിയ്ക് അയച്ചു നല്‍കി. വെള്ളിയാഴ്ച കോട്ടയം ജില്ലാ പാഡി സിവില്‍ സപ്ലൈസ് ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തിനിടയില്‍ പ്രവര്‍ത്തകര്‍ സമാഹരിച്ച തുക കോട്ടയം പാഡി ഓഫീസറെ ഏല്‍പ്പിച്ചിരുന്നെങ്കിലും ഈ തുക തനിക്ക് വിനിയോഗിക്കാന്‍ നിര്‍വാഹമില്ല എന്ന് പാഡി ഓഫീസര്‍ നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസ്തുത തുക മന്ത്രിയ്ക് അയച്ചു കൊടുത്തത്. ശനിയാഴച കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലാണ് പണംഅയച്ചത്. ഇതോടൊപ്പം ബാക്കി തുക കുടിസമാഹരിച്ച് ഉടന്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ അപേക്ഷയും ഇതിനൊപ്പം അയച്ചിട്ടുണ്ട്. ജില്ല വൈസ് പ്രസിഡണ്ട് സി .ഡി വത്സപ്പന്‍ , കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യന്‍ പി കുര്യന്‍,ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ബിനു ചെങ്ങളം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
0 Comments