ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രത്തന്‍ (38) ആണ് മരിച്ചത്. തൊടുപുഴ റോഡില്‍ ഇളപ്പുങ്കല്‍ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ടിസിന്റെ പിന്‍വശത്ത് സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടസമയത്ത് ചെറിയ മഴയും ഉണ്ടായിരുന്നു. ഫാക്ടറി വളപ്പിന് പിന്‍വശത്ത് 25 അടിയോളം ഉയരമുള്ള മണ്‍ഭിത്തിയ്ക്ക് സംരക്ഷ ഭിത്തി നിര്‍മിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലര്‍ നിര്‍മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്. സന്നദ്ധ സംഘടകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാലടിയോളം മണ്ണ് രത്തന്റെ മുകളില്‍ വീണിരുന്നു. പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
0 Comments