Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും വിതരണവും



എസ്.എം.എസ്.എം .പബ്ലിക് ലൈബ്രറി ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെ  നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും വിതരണവും ജൂണ്‍ അഞ്ചിന് രാവിലെ 11-ന് ഏറ്റുമാനൂര്‍ ഗവ.ടി .ടി .ഐ . അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഉദ്ഘാടനവും വൃക്ഷത്തൈ നടീലും വിതരണവും മന്ത്രി വി . എന്‍. വാസവന്‍ നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും.കോട്ടയം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് അഡ്വ.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നിലത്തെഴുത്ത് കളരി ആശാനായി 50 -വര്‍ഷം പിന്നിട്ട ലൈബ്രറി അംഗം പി. ജി .കൃഷ്ണന്‍കുട്ടി നായര്‍ ,സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എ . ജി. ഗോപി ,കാര്‍ഷിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ എം.ഡി .ജോണ്‍ മുണ്ടക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഗവ.ടി.ടി.ഐ. അങ്കണത്തില്‍ സൗജന്യ വൃക്ഷത്തൈ വിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍  ലൈബ്രറി പ്രസിഡന്റ് ജി .പ്രകാശ്,

സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍, ജിത്തു വി വിജയന്‍ എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments