സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്. ദത്തെടുത്ത് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാമ്മ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍, IQAC കോര്‍ഡിനേറ്റര്‍ ഡോ. ലവിനാ ഡൊമെനിക്, എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍, ഡോ. അലക്‌സ് ജോര്‍ജ്, സെന്റ്. തോമസ് സ്‌കൂള്‍ അധ്യാപകരായ ജോബി കുളത്തറ, ഫാ. ജോബി വരവുകാല, റോബി മേലെവീട്ടില്‍, റ്റോബിന്‍ കെ അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും കൃഷിയിടം ഒരുക്കുകയും ചെയ്തു. എന്‍.എസ്.എസ് ടീം ഔഷധസസ്യങ്ങള്‍ നട്ടു പരിപാലിക്കുന്നതിനു തുടക്കം കുറിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ് എന്‍.എസ്.എസ്. വോളന്റിയേഴ്സായ ആനന്ദ് കെ.എസ്, സി. ആന്‍സി മോള്‍ ജോയി, ജെഫിന്‍ ജോസ് ജെയിംസ്്, സി. ടെസ്സി, ശിവാനി സായി, രശ്മി രാജു എന്നിവര്‍ നേതൃത്വം നല്‍കി വൃക്ഷ വൈദ്യന്‍ കെ.ബിനു പരിസ്ഥിതി ബോധവത്കരണ ക്ലാസ് എടുത്തു.
0 Comments