ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കെ.എം തങ്കച്ചന്‍ കുടിലില്‍ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് -ഒ.ഐ.ഒ.പി മുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ ആദ്യ ടേമില്‍ പ്രസിഡന്റായിരുന്ന ജോണീസ് പി സ്റ്റീഫന്‍ മുന്‍ധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ നടന്നത്. 12 ല്‍ 7 വോട്ടുകള്‍ നേടി തങ്കച്ചന്‍ കുടിലില്‍ വിജയിച്ചു. 8-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന തങ്കച്ചന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്ന.ു സര്‍ക്കാര്‍ സര്‍വ്വീസില്‍ വില്ലേജ് ഓഫീസര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയ മേഖലകളില്‍ സേവനമനുഷ്ഠിച്ച പരിചയ സമ്പത്തുമായാണ് തങ്കച്ചന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. ഫലപ്രഖ്യാപനത്തിനും സത്യപ്രതിജ്ഞയ്കും ശേഷം ടൗണില്‍ ആഹ്ലാദപ്രകടനവും അനുമോദനയോഗവും നടന്നു. സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.





0 Comments