Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി കെവിന്‍ ജിനു



സംസ്ഥാന ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി കെവിന്‍ ജിനു. തിരുവനന്തപുരം പിരപ്പന്‍ കോട് ഡോ. ബി.ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അക്വാറ്റിക് കോംപ്ലക്‌സില്‍ നടന്ന 49-മത് അക്വാറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ 50 മീറ്റര്‍ 100 മീറ്റര്‍ 200 മീറ്റര്‍ 200 മീറ്റര്‍ മെഡ്ലെ എന്നീ വിഭാഗങ്ങളിലാണ് കെവിന്‍ ജിനു സ്വര്‍ണ്ണം നേടിയത്. 100 മീറ്ററിലും 200 മീറ്ററിലും മീറ്റ് റെക്കോഡും നേടി. മുണ്ടുപാലം കോഴിമറ്റത്തില്‍ ജിനു മാത്യുവിന്റെയും റെന്‍സി ജേക്കബിന്റെയും മകനാണ് പാലാ സെന്റ് തോമസ് HSS ലെ + 1 വിദ്യാര്‍ത്ഥിയായ കെവിന്‍ ജിനു. 2014 മുതല്‍ പാലായിലെ തോപ്പന്‍സ് അക്കാദമിയില്‍ ജോയി ജോസഫിന്റെയും സൗമ്യ സിറിയക്കിന്റെയും  കീഴില്‍ നീന്തല്‍ പരിശീലനം നടത്തിവരുന്ന കെവിന്‍ ബാംഗ്ലൂരില്‍ ദേശീയ കോച്ച് എ.സി ജയരാജിന്റെ കീഴിലും പരിശീലനം നേടിയിട്ടുണ്ട്. സ്വര്‍ണ്ണ നേട്ടത്തോടൊപ്പം റിലെ മത്സരങ്ങളില്‍ മൂന്നാം സ്ഥാനം നേടാനും കഴിഞ്ഞ കെവിന്‍ ജിനുവിനെ അധ്യപകരും പരിശീലകരും അഭിനന്ദിച്ചു.




Post a Comment

0 Comments