Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



അറുനൂറ്റിമംഗലം കൃപ സൗഹൃദ വേദി പുരുഷ സ്വാശ്രയ സംഘവും, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അറുനൂറ്റിമംഗലം സെന്റ് ജോസഫ് ശതാബ്ദി മന്ദിര ഹാളില്‍, നടന്ന യോഗത്തില്‍ അഡ്വക്കേറ്റ് മോന്‍സ്  ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സൗഹൃദവേദി പ്രസിഡണ്ട് ജോയി മുണ്ടക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാദര്‍ ജെയിംസ് പൊങ്ങാനയില്‍, വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി ലൂക്കാ, കെ.എസ്.എസ്.എസ് ഡയറക്ടര്‍ സുനില്‍ പെരുമാനൂര്‍, സൗഹൃദവേദി ലീഡര്‍ കെ.എന്‍ രമണന്‍, കെ.എസ്.എസ്.എസ് അനിമേറ്റര്‍ കുഞ്ഞുമോള്‍ തോമസ്, സിറിയക് ജോസഫ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സൗഹൃദവേദി സെക്രട്ടറി ജോയ് കണ്ണികുളം, ട്രഷറര്‍ എം.സി സുരേഷ് എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments