Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി വി.എന്‍ വാസവന്‍ അവതരിപ്പിച്ച വികസന റിപ്പോര്‍ട്ട് അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും നിറഞ്ഞതാണന്ന് കോണ്‍ഗ്രസ് നേതാക്കള്‍



ഏറ്റുമാനൂര്‍ എം.എല്‍.എയും,  മന്ത്രിയുമായ വി.എന്‍ വാസവന്‍ അവതരിപ്പിച്ച വികസന റിപ്പോര്‍ട്ട് അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും നിറഞ്ഞതാണന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇത് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസിന്റെ തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും  എം. മുരളി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. യോഗത്തിലേക്ക് നിയോജകമണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നു എന്നാല്‍ വൈക്കം വിശ്വന്‍,  തോമസ് ഐസക് തുടങ്ങിയ സി.പി.എം നേതാക്കളാണ്  പ്രധാന അതിഥികളായി പങ്കെടുത്തത്. 2023 - ജൂലായ് 17 വരെ ഏറ്റുമാനൂരില്‍ നടന്ന വികസന പദ്ധതികള്‍ എന്ന രീതിയിലാണ് ഈ റിപ്പോര്‍ട്ട് അതിരമ്പുഴയില്‍  അവതരിപ്പിച്ചത്.എന്നാല്‍ ഏറ്റുമാനൂര്‍ എം.എല്‍.എ. ആയതിനു ശേഷം കാര്യമായ വികസന പദ്ധതികള്‍ ഒന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലന്നും, അത് മറച്ചുവയ്ക്കാനാണ് വികസന റിപ്പോര്‍ട്ട് പുറത്തിറക്കിയത് എന്നും മുരളി പറഞ്ഞു. റിപ്പോര്‍ട്ടില്‍ അവകാശവാദങ്ങളായി ഉന്നയിച്ചിരിക്കുന്ന ഭൂരിഭാഗം പദ്ധതികളും 2011- മുതല്‍ 21- വരെ കാലഘട്ടത്തില്‍ ഫണ്ട് അനുവദിച്ചതും ഭരണാനുമതി ലഭിച്ചതുമാണന്നും  മുരളി പറഞ്ഞു. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റിങ് റോഡിന് പണം അനുവദിച്ചിട്ടും മൂന്നുവര്‍ഷമായി അതിന്റെ പണി ആരംഭിച്ചിട്ടില്ലെന്നും മുരളി പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍, ആര്‍പ്പുക്കര ബ്ലോക്ക്  പ്രസിഡന്റ് സോബിന്‍ തെക്കേടം എന്നിവരും പങ്കെടുത്തു.





Post a Comment

0 Comments