Breaking...

9/recent/ticker-posts

Header Ads Widget

കുളത്തില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു.



രാമപുരം അമനകരയില്‍ കുളത്തില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. അമനകര ഉറുമ്പിക്കാവ് ക്ഷേത്രക്കുളത്തില്‍ വീണ് തെക്കേനാഗത്തിങ്കല്‍ അശോകന്‍ ആണ്  മരണമടഞ്ഞത്. ക്ഷേത്രമുറ്റത്തെ പുല്ല് ചെത്തിക്കളയുവാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. അശോകനെ കാണാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ സി.സി.ടി.വി. ക്യാമറ പരി ശോധിച്ചപ്പോള്‍ അശോകന്‍  ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവേശിക്കുന്നതു കണ്ടു. ഏറെനേരത്തെ തിരച്ചിലിനിടെ കുളത്തിന്റെ കരയില്‍ പമ്പും, ബക്കറ്റും ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അശോകനെ മരിച്ചനിലയില്‍ കുളത്തില്‍ കണ്ടെത്തി. പോലീസും, അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍ നിന്ന്  പുറത്തെടുക്കുകയായിരുന്നു.




Post a Comment

0 Comments