സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് കോട്ടയം ഒളാശ അന്ധ വിദ്യാലയത്തിലും, ചെമ്പിളവ് യൂ പി സ്‌കൂളിലും ഗ്രാന്‍ഡ് ഡെവലപ്പേഴ്‌സ് കമ്പനി ചന്ദന തൈകള്‍ നല്‍കി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ചന്ദന തൈകള്‍ സ്‌കൂളില്‍ നല്‍കുന്നത്. തൈകള്‍ നട്ടു വളര്‍ത്തി വലുതാകുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി തന്നെ വെട്ടി വില്‍ക്കുക വഴി അതില്‍ നിന്നും ലഭിക്കുന്ന വലിയൊരു തുക കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുമെന്ന് ഗ്രാന്‍ഡ് ഡെവലപ്പേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.





0 Comments