Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മ അയ്യന്‍കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു



കാണക്കാരി കേന്ദ്രീകരിച്ച്  മഹാത്മ അയ്യന്‍കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. ആഗസ്റ്റ് 27, 28, 30 തീയതികളിലായി നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുഷ്പാര്‍ച്ചന, സെമിനാര്‍, കലാ മത്സരങ്ങള്‍, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബുധനാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനം  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ ടി വി സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ചിന്തകനും ചരിത്ര വിദ്യാര്‍ത്ഥിയുമായ അനന്തരാജ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ കെ. കെ.ആനന്ദകുമാര്‍, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് എസ്.ബാബു,ഗ്രാമപഞ്ചായത്തംഗം ലൗലി മോള്‍ വര്‍ഗീസ്, അഡ്വക്കറ്റ് അഞ്ചു മാത്യു, എന്‍ കെ സെല്‍വരാജ്, രമേശ് പെരുവേലിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 





Post a Comment

0 Comments