കാണാക്കാരി പഞ്ചായത്തിലെ നിര്‍ധനരും, നിരാലംബരുമായവര്‍ക്ക് ആശ്രയമായി കൃപാ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൃപാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകനും, നവജീവന്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ പി. യു തോമസ് നിര്‍വഹിച്ചു. കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് റോങ്ക്‌ളിന്‍ ജോണ്‍ അധ്യക്ഷനായിരുന്നു.... കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 100 - കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണo ചെയ്തു. അര്‍ഹരായ അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മരുന്നുകളും നല്‍കി. ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഡൊമിനിക്ക് മാത്യു, സെക്രട്ടറി കെ കെ ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സമീപ ഭാവിയില്‍ ആംബുലന്‍സ് സര്‍വീസ്, വയോജനങ്ങള്‍ക്കായി പകല്‍ വീട് തുടങ്ങിയ പദ്ധതികളാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്





0 Comments