കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  തിരുവോണദിനത്തില്‍ ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന കാണക്കാരി പഞ്ചായത്തിലെ നിര്‍ധരായ കുടുംബത്തില്‍ ഓണസദ്യ എത്തിച്ചു അവരോടൊപ്പം ഓണം ആഘോഷിച്ചു . കൃപാ കേറ്റബിള്‍ സൊസൈറ്റിയുടെ അംഗങ്ങള്‍ ആയ ഓരോരുത്തരുടെയും വീടുകളില്‍ ഓരോരോ വിഭവം ഉണ്ടാക്കി അത് ഒന്നിച്ചു ഓരോ വീടുകളില്‍ എത്തിച്ചു ഓണസദ്യ വിളമ്പുകയായിരുന്നു. കൃപ  ചാരിറ്റബിള്‍ പ്രസിഡന്റ് റോങ്ക്ളിന്‍ ജോണ്‍, കൃപ  രക്ഷാധികാരി ഡോക്ടര്‍ M. N. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി