Breaking...

9/recent/ticker-posts

Header Ads Widget

നേതാജി ഗ്രന്ഥശാലയുടെ 76 മത് വാര്‍ഷികാഘോഷവും ഓണാഘോഷ പരിപാടികളും



കിടങ്ങൂര്‍ കട്ടച്ചിറ നേതാജി ഗ്രന്ഥശാലയുടെ 76 മത് വാര്‍ഷികാഘോഷവും ഓണാഘോഷ പരിപാടികളും നടന്നു. കസേരകളി തിരുവാതിര, സൈക്കിള്‍ സ്റ്റോ റേസ്, വടംവലി തുടങ്ങി വിവിധ കലാകായിക മത്സരങ്ങള്‍ രാവിലെ മുതല്‍ നടന്നു. വൈകുന്നേരം നടന്ന പൊതു സമ്മേളനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആര്‍ ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജീി. വിശ്വനാഥന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. കഥാകൃത്ത് ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, ഡോക്ടര്‍ ബി വേണുഗോപാല്‍, എം ഡി ഗോപാലകൃഷ്ണന്‍ നായര്‍, നേതാജി ലൈബ്രറി സെക്രട്ടറി പി കെ ശ്രീകുമാ,ര്‍ രക്ഷാധികാരി പി എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments