Breaking...

9/recent/ticker-posts

Header Ads Widget

എസ്എന്‍ഡിപി യോഗം കുമ്മണ്ണൂര്‍ ശാഖ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം



എസ്എന്‍ഡിപി യോഗം കുമ്മണ്ണൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം നടന്നു.  ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ട് നടത്തിയ രഥ ഘോഷയാത്രയില്‍ കൊച്ചുകുട്ടികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. കുമ്മണ്ണൂര്‍ ഗുരുദേവക്ഷേത്ര അങ്കണത്തില്‍ നിന്നും ആരംഭിച്ച ജയന്തി ഘോഷയാത്ര കിടങ്ങൂര്‍ ടൗണിലെത്തി തിരികെ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കല്‍  ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്കും ഗുരുപൂജയ്ക്കും സമൂഹ പ്രാര്‍ത്ഥനയ്ക്കും വിനോദ് ശാന്തി നേതൃത്വം നല്‍കി. ശാഖാ പ്രസിഡന്റ് കെ കെ വിജയകുമാര്‍ പതാക ഉയര്‍ത്തി. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ജോര്‍ജ്ജ്, ഇ എം ബിനു, കുഞ്ഞുമോള്‍ ടോമി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസാദമൂട്ടും വിവിധ കലാകായിക മത്സരങ്ങളും നടന്നു.





Post a Comment

0 Comments