കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും ജാതിയുടെയും മതത്തിന്റെയും തൊട്ട് കൂട്ടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിയ്ക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന്റെ 169-മത് ജയന്തി നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗുരുപൂജ, ജയന്തി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, മഹാപ്രസാദമൂട്ട് തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ശാഖാ യോഗങ്ങളില്‍ ജയന്തിദിനാചരണം നടന്നത്.