Breaking...

9/recent/ticker-posts

Header Ads Widget

ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കൂടുകള്‍ വിതരണം ചെയ്തു



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കൂടുകള്‍ വിതരണം ചെയ്തു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ  സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായാണ് കോഴിക്കൂടുകള്‍ വിതരണം ചെയ്തത്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ടി.എം വിതരണ  ഉദ്ഘാടനം നിര്‍വഹിച്ചു.ഒരുമ  പ്രസിഡന്റ് ജോസ് പ്രകാശ്. കെ.കെ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് മെമ്പര്‍മാരായ ബോബന്‍ മഞ്ഞളാമലയില്‍, ശരത്ത് ശശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സെപ്തംബര്‍ മാസത്തില്‍ ലാപ്‌ടോപ്പുകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്യുമെന്ന് ഒരുമയുടെ ഭാരവാഹികള്‍ അറിയിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍