Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.



അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. അയര്‍ക്കുന്നം, കടവില്‍ പുരയില്‍, ജോണിയുടെ വീട്ടിലാണ്  പുലര്‍ച്ചെ 6.30 യോടെയാണ് മോഷണം നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കളഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. രണ്ടര പവന്‍ സ്വര്‍ണ്ണവും, ഇരുപതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. അയര്‍ക്കുന്നം പോലീസ്  സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരും, പോലീസ് നായയും സ്ഥലത്തെത്തി. മോഷ്ടാക്കള്‍ വീടും, വീട്ടുകാരുടെ നീക്കവും നിരീക്ഷിച്ചിരുന്നതുകൊണ്ടാണ് അതിരാവിലെ പള്ളിയില്‍ പോയ സമയത്ത് മോഷണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു.




Post a Comment

0 Comments