Breaking...

9/recent/ticker-posts

Header Ads Widget

ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു



കവര്‍ച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ  18 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ വേലന്‍ എന്നയാളെയാണ്  രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന്  2005ല്‍ വെള്ളിലാപ്പള്ളി ഭാഗത്തെ രണ്ടു വീടുകളില്‍ അതിക്രമിച്ചുകയറി വീട്ടില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വര്‍ണവും, പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഈ കേസില്‍ മറ്റു രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ട് ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ്  വേലന്‍  ഒളിവില്‍ താമസിച്ചിരുന്ന തേനിയില്‍ നിന്നും അന്വേഷണസംഘം ഇയാളെ പിടികൂടുന്നത്. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്. ഓ അഭിലാഷ് കുമാര്‍.കെ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഓ മാരായ ബിജു കെ.രമേശ്, അരുണ്‍കുമാര്‍, വിനീത് രാജ്, വിഷ്ണു.ഡി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments