കരൂര്‍ പഞ്ചായത്തിലെ അന്തീനാട് പള്ളിയ്ക്ക് സമീപം പാലം തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പാലത്തിന്റെ പകുതി ഭാഗത്തോളം തോട്ടിലേയ്ക്ക് ഇടിഞ്ഞുവീണ നിലയിലാണ്. ഇതോടെ സ്‌കൂള്‍ ബസുകളടക്കം കിലോമീറ്ററുകള്‍ ചുറ്റിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.