Breaking...

9/recent/ticker-posts

Header Ads Widget

ഹര്‍ ദില്‍ മേ സംവിധാന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.



അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച്   ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ഹര്‍ ദില്‍ മേ സംവിധാന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അര്‍ച്ചന സെന്‍ട്രല്‍ ഓഫീസില്‍ വൈവിദ്ധ്യമാര്‍ന്ന  പരിപാടികളോടെയാണ് ഭരണഘടന ദിനാചരണം നടന്നത്. സുപ്രീം കോടതി സീനിയര്‍ അഡ്വക്കറ്റ് എം. ആര്‍ രാജേന്ദ്രന്‍ നായര്‍ ഭരണഘടന ആമുഖം അനാഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിര്‍വാഹ സമിതി അംഗം   എന്‍.  പി. തോമസ് ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുത്തു. സെന്റ് തെരെസാസ് കോളേജ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് വിഭാഗം അദ്ധ്യാപകന്‍  ജോഷി വര്‍ഗ്ഗീസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ അസി.ഡയറക്ടര്‍  ആനി ജോസഫ് , ജന്‍ഡര്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍ഡിനേറ്റര്‍ അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, റീജിയണല്‍ ലീഡര്‍ റ്റീനു ഫ്രാന്‍സിസ് , ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി. എസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹര്‍ ദില്‍ മേ സംവിധാന്‍ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.  ക്യാമ്പയിന്റെ ഭാഗമായി   അര്‍ച്ചന വിമന്‍സ് സെന്റര്‍,   ബി. കെ കോളേജ് അമലഗിരി,  ബി വി എം കോളേജ് ചേര്‍പ്പുങ്കല്‍,  സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പാലാ, തുടങ്ങിയ കോളേജുകളുടെ  സഹകരണത്തോടെ  ഭരണഘടന ബോധവത്കരണ സെമിനാറുകള്‍,  പ്രദര്‍ശനം, ഭരണഘടന അനാഛാദനം , പോസ്റ്റര്‍ ഡിസൈനിങ്, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, മൈം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.




Post a Comment

0 Comments