Breaking...

9/recent/ticker-posts

Header Ads Widget

പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാന്നാനം സെന്റ്  എഫ്രേംസ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷനായിരുന്നു.  പ്രധാന അദ്ധ്യാപകന്‍  ബെന്നി സ്‌കറിയ,  പി.റ്റി.എ വൈസ്സ് പ്രസിഡന്റ്  ജെയിംസ് കെ വര്‍ക്കി, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാജു പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യ പരിശീലക കാതറിന്‍ രാജു പരിശീലന ക്ലാസ് നയിച്ചു.




Post a Comment

0 Comments