Breaking...

9/recent/ticker-posts

Header Ads Widget

ഗുണഭോക്താക്കള്‍ക്ക് കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ നഗരസഭ കൃഷിഭവനില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഷിജി മാത്യു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അജിതാ ഷാജി, നഗരസഭ കൗണ്‍സിലര്‍ പി.എസ് വിനോദ്,  നഗരസഭാ മുന്‍  അധ്യക്ഷന്‍ ജോര്‍ജ് പുല്ലാടന്‍, ഉഷ ഉണ്ണികൃഷ്ണന്‍ ജെസ്സി ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.നഗരസഭയുടെ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,13,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമസഭയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 25 രൂപ നിരക്കില്‍ രണ്ട് തൈകള്‍ വീതമാണ് വിതരണം ചെയ്തത്.





Post a Comment

0 Comments