Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറും സിറ്റി ക്ലീന്‍ മാനേജരുമായ പി.കെ. ബിനുവിന് യാത്രയയപ്പ്



സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറും സിറ്റി ക്ലീന്‍ മാനേജരുമായ പി.കെ. ബിനുവിന് യാത്രയയപ്പ് നല്‍കി. നഗരസഭ ജീവനക്കാരുടെയും ആരോഗ്യ വിഭാഗം, ഹരിത കര്‍മ്മ സേന  അടക്കമുള്ള ജീവനക്കാരുടെയും നേതൃത്വത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് രതീഷ്, നഗരസഭ കൗണ്‍സിലര്‍മാരായ അജിത ഷാജി, ടോമി പുളിമാന്‍തുണ്ടം ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു. നിരവധിയായ പരിഷ്‌കാരങ്ങള്‍ ആരോഗ്യ വിഭാഗത്തില്‍ നടപ്പിലാക്കുകയും സ്തു്ത്യര്‍ഹമായ സേവനം നടത്തുകയും ചെയ്ത പി.കെ.ബിനു സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നതിനു മുമ്പ്  സ്വന്തം ചെലവില്‍ നഗരസഭ മന്ദിരത്തിന് മുന്നില്‍ വാട്ടര്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിനായി ഇരുമ്പു വല കൊണ്ടുള്ള വലിയ കുപ്പി സംഭരണി സ്ഥാപിച്ച്  പ്രശംസ പിടിച്ചു പറ്റിയിരുന്നു. നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ച് ബിനു മറുപടി പ്രസംഗം നടത്തി.




Post a Comment

0 Comments