Breaking...

9/recent/ticker-posts

Header Ads Widget

പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയാണെന്ന് കെ. സുരേന്ദ്രന്‍



കുട്ടിയെ തട്ടിക്കൊണ്ടുപോയ  സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും  ഉപേക്ഷിക്കാനും ഗുണ്ടാ സംഘങ്ങള്‍ക്ക് കേരളത്തില്‍ കഴിയുന്ന അവസ്ഥയാണ്. കുട്ടിയെ ആള്‍ തിരക്കേറിയ കൊല്ലം  ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചിട്ട് പ്രതികള്‍ തിരികെ പോകുന്ന ഘട്ടത്തിലെങ്കിലും അവരെ പിടികൂടാനാകാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഇത് മറച്ച് പിടിച്ചാണ് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍  മന്ത്രി റിയാസ് തന്നെ ചീപ്പ് പി.ആര്‍ പബ്ലിസിറ്റിക്കായി ഇറങ്ങിയിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് നവ കേരള നുണ സദസ്സാണ്. കേരളത്തിന് 56,000 കോടിയുടെ കേന്ദ്ര കുടിശികയുണ്ടെന്ന് ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കണക്കുകള്‍ നിരത്തിയപ്പോള്‍  കുടിശിഖ 5,600 കോടിയായി കുറഞ്ഞു. കേന്ദ്രത്തിന്റെ പേരിലുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളാക്കാനും നടപ്പാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐ.ഡി കാര്‍ഡ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ സഹായിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.




Post a Comment

0 Comments