Breaking...

9/recent/ticker-posts

Header Ads Widget

KSRTC ബസ്സിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു.



KSRTC ബസ്സിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. പാല  കോഴ റോഡില്‍ മണ്ണയ്ക്കനാട് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്ഡാണ് തകര്‍ന്നത്. എതിരെ വന്ന  ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് KSRTC ബസ്സിന്റെ വശം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചത്. ഇതോടെ തൂണുകളും വശങ്ങളിലെ ഭിത്തിയും ഇളകി വീണു. മേല്‍ക്കൂരയും നിലംപൊത്തി. ഈ സമയം വെയിറ്റിംഗ് ഷെഡിലുണ്ടായിരുന്ന സ്ത്രീകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.




Post a Comment

0 Comments