മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ സോഷ്യല്‍ ഓഡിറ്റ് നടന്നു. കൃഷിഭവന്‍ വഴി നടപ്പാക്കുന്ന സേവനങ്ങള്‍ പദ്ധതികള്‍ എന്നിവ സുതാര്യമാക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഷ്യല്‍ ഓഡിറ്റ്. ജില്ലയില്‍ 5 കൃഷിഭവനുകളിലാണ് സോഷ്യല്‍ ഓഡിറ്റ് നടക്കുന്നത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍  സോഷ്യല്‍ ഓഡിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  ബല്‍ജി ഇമ്മാനുവല്‍  നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ രാജു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ സിന്ധു കെ മാത്യു പദ്ധതി വിശദീകരണം നടത്തി..  ഓഡിറ്റ് ടീം അധ്യക്ഷന്‍  ജോമോന്‍ ജോസഫ് സോഷ്യല്‍ ഓഡിറ്റിന് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, സോഷ്യല്‍ ഓഡിറ്റ് കോര്‍ ടീം അംഗങ്ങള്‍, ഉഴവൂര്‍ ബ്ലോക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍  എന്നിവര്‍ സോഷ്യല്‍ ഓഡിറ്റില്‍ പങ്കെടുത്തു. വാര്‍ഡ്തല സിറ്റിംഗുകളില്‍ കര്‍ഷകര്‍ സജീവമായി  പങ്കെടുത്തു. കുമ്പക്കോട് അബ്ദുല്‍ കലാം ആഡിറ്റോറിയം, മണ്ണയ്ക്കനാട് അംഗനവാടി, പീപ്പിള്‍സ് ലൈബ്രറി കുറച്ചിത്താനം,  ഗ്രാമപഞ്ചായത്ത്  ഹാള്‍, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടന്നു.