ഡിസംബര്‍ 13 ന് ഏറ്റുമാനൂരില്‍ നടക്കുന്ന നവ കേരള സദസിനു ഏറ്റുമാനൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വേദിയൊരുങ്ങുന്നു. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിനായി വിപുലമായ ഒരുക്കങ്ങളാണ് ഏറ്റുമാനൂര്‍ നഗരഹൃദയത്തിലെ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശികളുടെ നേതൃത്വത്തിലാണ് പന്തലിന്റെ ഒരുക്കങ്ങള്‍ മുന്നേറുന്നത്. പന്തല്‍ സംവിധാനങ്ങള്‍ ധൃതഗതിയിലാണ് പുരോഗമിക്കുന്നത്. സംഘാടകസമിതി കണ്‍വീനറും പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായ ബിനു ജോണിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പിഡബ്ല്യുഡി വിഭാഗവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.





0 അഭിപ്രായങ്ങള്‍