Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് ഒ.എല്‍.സി. ബധിര വിദ്യാലയത്തില്‍ നിറവുല്‍സവം പ്രദര്‍ശനം നടന്നു.



മണ്ണയ്ക്കനാട്  ഒ.എല്‍.സി. ബധിര വിദ്യാലയത്തില്‍ ' നിറവുല്‍സവം പ്രദര്‍ശനം  നടന്നു. കേരളത്തിലെ സവിശേഷ വിദ്യാലയങ്ങളില്‍ നടത്തിവരുന്ന ദശമാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള  പ്രദര്‍ശനം ഇലക്കാട് ഗവ.യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ബി മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.എല്‍.സി. പ്രഥമാധ്യാപിക സിസ്റ്റര്‍ റിന്‍സി മാത്യു അധ്യക്ഷയായിരുന്നു. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ H.S വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒ.എല്‍.സി. ബധിര വിദ്യാലയത്തെ ചടങ്ങില്‍ അഭിനന്ദിച്ചു . വൈവിധ്യം നിറഞ്ഞ കരകൗശല വസ്തുകളുടെ നിര്‍മാണത്തിലെ മികവ് തെളിയിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തില്‍ പ്രക്യതി ദത്ത വസ്തുക്കള്‍ കൊണ്ടുള്ള കമാനവും അലങ്കാരങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. കളിമണ്ണ്, തടി പാഴ് വസ്തുക്കള്‍, ഫോം ഷീറ്റ്, പ്ലാസ്റ്റിക് കെയിന്‍, കയര്‍, തഴ, സ്‌പോഞ്ച് ,ചൂരല്‍, ഓല, കമ്പിളി, നൂല്‍ തുടങ്ങിയവ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. കുട്ടികള്‍ സ്വയം തുന്നിയുണ്ടാക്കിയ വസ്ത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങള്‍ എന്നിവയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.  ഇലക്കാട് എസ്.കെ.വി സ്‌കൂള്‍, കളത്തൂര്‍ ഗവ.യു.പി.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, നാട്ടുകാര്‍ ,പൂര്‍വ വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.സ്‌കൂള്‍ ഡി.ആര്‍ ജി. സിസ്റ്റര്‍ ബെറ്റി തോമസിന്റെയും അധ്യാപകനെയും നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.




Post a Comment

0 Comments