Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ക്കറ്റ് കോംപ്ലക്‌സിലെ മാലിന്യ ടാങ്ക് പൊട്ടി ഒഴുകുന്നു.



പാലാ നഗരസഭയുടെ രാമപുരം റോഡിലുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സിലെ മാലിന്യ ടാങ്ക് പൊട്ടി ഒഴുകുന്നു.    മലിനജലം ഒഴുകുന്നത് ഇവിടുത്തെ വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തില്‍ ആക്കുന്നതായി പരാതി ഉയര്‍ന്നു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലവും ഒഴുകിയെത്തുന്ന ടാങ്കാണ് നിറഞ്ഞൊഴുകുന്നത് . റോഡിലും വ്യാപാര സ്ഥാപനങ്ങളിലും മലിനജലം ഒഴുകിയെത്തുന്നത് വ്യാപാരികളെയും ഇവിടെയെത്തുന്ന ജനങ്ങളെയും ദുരിതത്തിലാക്കുന്നു. മലിന ജലത്തില്‍ നിന്നും ദുര്‍ഗന്ധവും പരക്കുന്നുണ്ട്. നഗരസഭ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നും വ്യാപാരികള്‍ പറയുന്നു. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവണമെന്ന് ആവശ്യം ശക്തമാവുകയാണ്.




Post a Comment

0 Comments