Breaking...

9/recent/ticker-posts

Header Ads Widget

രണ്ട് ബീഹാര്‍ സ്വദേശികള്‍ കൂടി പോലീസിന്റെ പിടിയിലായി



പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ബീഹാര്‍ സ്വദേശികള്‍ കൂടി  പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശികളായ നിഹാല്‍കുമാര്‍, സഹില്‍കുമാര്‍  എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.  ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. സ്ഥാപനത്തിലെ എം.ഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്‌സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും എം.ഡി.ആണെന്ന വ്യാജേന അയക്കുകയായിരുന്നു. ഇതില്‍ പ്രകാരം സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന്  പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്  ശാസ്ത്രീയമായ അന്വേഷണത്തില്‍  ഉത്തര്‍പ്രദേശിലെത്തി 5 പേരെ പിടികൂടുകയായിരുന്നു.  തുടര്‍ന്ന് അന്വേഷണസംഘം ബീഹാറില്‍ നടത്തിയ തിരച്ചിലിലാണ് 2 പേര്‍ കൂടി പിടിയിലാവുന്നത്. ഇവരെ ബീഹാറിലെ പാറ്റ്‌നയില്‍ നിന്നും അതി സാഹസികമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസണ്‍, രാമപുരം എസ്.ഐ മനോജ്, സി.പി.ഓ മാരായ സന്തോഷ്, ജോഷിമാത്യു, ജിനു ആര്‍.നാഥ്, രാഹുല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയുംറിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments