Breaking...

9/recent/ticker-posts

Header Ads Widget

മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു



മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.  ഏറ്റുമാനൂര്‍ പാറക്കണ്ടം ജംഗ്ഷനിലെ സിഗ്‌നല്‍ പോയന്റിനു സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും   എറണാകുളം മാര്‍ക്കറ്റിലേക്ക് വാഴക്കുലയുമായി എത്തിയ മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. . പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ദിശ തെറ്റിയെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments