Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ എറണാകുളം കാരെക്കുടി എക്‌സ്പ്രസിന് സ്വീകരണം നല്‍കി



ആപ്പാഞ്ചിറയില്‍ സ്റ്റോപ്പ് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍  എറണാകുളം കാരെക്കുടി എക്‌സ്പ്രസിന് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തില്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ 5.25 ന് എത്തിയ  ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പൗരസമിതി പ്രസിഡന്റ് പി.ജെ തോമസ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലിലും നാട്ടുകാരും യാത്രക്കാരും പങ്കെടുത്തു. വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥമാണ് കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചത്.ഒരു നവംബര്‍ 30 മുതല്‍ ഡിസംബര്‍ 28 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും വെളുപ്പിന് 04:45ന് എറണാകുളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് 05:25ന് വൈക്കത്തെത്തി കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, ശിവഗംഗ വഴി രാത്രി 07 മണിക്ക്  കാരൈക്കുടി ജംഗ്ഷനില്‍ എത്തിച്ചേരും. തിരികെരാത്രി 11.30 ന് കാരെകുടിയില്‍ നിന്നും പുറപ്പെട്ട് രാവിലെ 11.40 ന് എറണാകുളം ജംഗ്ഷനിലെത്തും.




Post a Comment

0 Comments