Breaking...

9/recent/ticker-posts

Header Ads Widget

140 നിയോജകമണ്ഡലങ്ങളിലും UDF ന്റെ നേതൃത്വത്തില്‍ കുറ്റവിചാരണ സദസ്സുകള്‍ സംഘടിപ്പിക്കുന്നു.



എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനസദസിന്റെ പേരില്‍ നടത്തുന്ന ധൂര്‍ത്തും, പൊള്ളത്തരങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും UDF ന്റെ നേതൃത്വത്തില്‍ കുറ്റവിചാരണ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും സ്ത്രീ പീഡനങ്ങളും ജനങ്ങളുടെ മുന്‍പില്‍ വിശദീകരിക്കാനും, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുന്നതിനും,ഡിസംബര്‍ രണ്ടാം തീയതി കേരളത്തിലെ പതിനാല് ജില്ലകളിലും   കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. കോട്ടയം ജില്ലാതല ഉദ്ഘാടനം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 2 ശനി 3 പി.എം ന് ഏറ്റുമാനൂരില്‍ നടക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തും. തിരുവഞ്ചൂര്‍ രാധക്യഷ്ണന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി കാപ്പന്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, മുന്‍മന്ത്രി കെ.സി.ജോസഫ്, മുന്‍ എം.പി. ജോയി എബ്രാഹം, മുന്‍ എം.എല്‍.എ. ജോസഫ് വാഴക്കന്‍ , യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ഘടകകക്ഷി ജില്ലാ പ്രസിഡണ്ടുമാരായ റ്റി.സി. അരുണ്‍,  ടോമി വേദഗിരി, നീണ്ടൂര്‍ പ്രകാശ്, പ്രിന്‍സ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളില്‍, ജി. ഗോപകുമാര്‍,  ജെറോയി പൊന്നാറ്റില്‍, , അബ്ദുള്‍ സമദ്, ടോമി പുളിമാന്‍തുണ്ടം,  പങ്കെടുക്കുമെന്ന് UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജെറോയി പൊന്നാറ്റില്‍ , ബിനു ചെങ്ങളം, സോബിന്‍ തെക്കേടം, പി.എം. സലിം, സാജു എം.ഫിലിപ്പ്, റ്റി.ആര്‍ മധന്‍ലാല്‍, ടോമി വേദഗിരി, എന്നിവര്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments